Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsSports

ലോകകപ്പിലെ ആദ്യ വിജയിയെ അക്കില്ലെസ്‌ കണ്ടെത്തും

ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിലാണ് കായിക പ്രേമികൾ. ഇന്ന് ലാഷ്നിക്കി സ്റ്റേഡിയത്തില്‍ റഷ്യ -സൗദി മത്സരത്തോടു കൂടി കായിക മാമാങ്കത്തിന് തുടക്കമാകും. 32 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ലോക റാങ്കിംഗില്‍ സൗദിയേക്കാള്‍ പിന്നിലാണെങ്കിലും അദ്യദിനത്തെ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Achilles the cat lies on a table after attempting to predict the result of the opening match of the FIFA World Cup 2018.

എന്തുതന്നെയായാലും ആരാധകർക്ക് ആശ്വാസം നൽകുകയാണ് അക്കില്ലെസ്‌ എന്ന കുഞ്ഞൻ പൂച്ച. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മത്സരഫലങ്ങളെല്ലാം വളരെ കൃത്യമായി അക്കില്ലെസ്‌ പ്രവചിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പിലും പ്രവചനത്തിനുള്ള ഇടം നേടിയിരിക്കുകയാണ് അക്കില്ലെസ്‌.

കാഴ്ചയില്ലാത്ത അക്കില്ലെസിന് മുമ്പിൽ റഷ്യയുടെയും സൗദിയുടെയും പതാകകൾ വെയ്ക്കും അതിന് തൊട്ടരികിലായി രണ്ടുപാത്രങ്ങളിൽ ഭക്ഷണവും വെയ്ക്കും. അക്കില്ലെസ്‌ ആദ്യം ഏത് പത്രത്തിൽനിന്നു ഭക്ഷണം കഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രവചിക്കുന്നത്. ആദ്യ മത്സരത്തിൽ റഷ്യയ്ക്ക് അനുകൂലമായാണ് അക്കില്ലെസിന്റെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button